കാലവർഷം മഴ 2025 സംസ്ഥാനത്ത് 13% കുറവ്
- Posted on October 01, 2025
- News
- By Goutham prakash
- 262 Views
സി.ഡി. സുനീഷ്
ജൂൺ 1 ന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ ഇന്ന് അവസാനിച്ചപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ ഇത്തവണ 13% മഴകുറവ്. 2018.6 mm ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1752.7 mm,. കഴിഞ്ഞ വർഷം ലഭിച്ചത് 1748.2 mm . 2023 ൽ ലഭിച്ചത് 1326.1 mm മഴ മാത്രം ( 34% കുറവ് ).
അതെ സമയം രാജ്യത്ത് പൊതുവെ 8% അധിക മൺസൂൺ മഴ ഇത്തവണ ലഭിച്ചു.
ജൂൺ 4% കുറവ്
ജൂലൈ 13% കുറവ്
ഓഗസ്റ്റ് 20 കുറവ്
സെപ്റ്റംബർ 24% കുറവ്
കാലവർഷം ആരംഭിച്ച മെയ് 24 മുതൽ സെപ്റ്റംബർ 30 പ്രകാരമുള്ള കണക്ക് പ്രകാരം സംസ്ഥാനത്തു 2193 mm (4% അധികം) മഴ ലഭിച്ചു. ലഭ്യമായ ഔദ്യോഗിക ഡാറ്റ പ്രകാരം ഈ കാലയളവിൽ 6594 mm മഴ ലഭിച്ച കക്കയം ( കോഴിക്കോട്) സംസ്ഥാനത്തു ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത്
മുൻ വർഷത്തെ അപേക്ഷിച്ചു ജൂണിൽ ഇത്തവണ കാര്യമായ മഴക്കുറവ് ഉണ്ടായില്ല ഇത്തവണ ജൂണിൽ നല്ല മഴ ലഭിച്ചു.
ഏറ്റവും കൂടുതൽ മഴ ലഭിച്ച കണ്ണൂർ ജില്ലയിൽ 2988 mm ( 2024 ൽ 3023.3 mm) 15% കൂടുതൽ ലഭിച്ചു.
കാസർഗോഡ് ജില്ലയിൽ 2781 mm ( 2024 ൽ 2603 mm ) മഴ ലഭിച്ചെങ്കിലും സാധാരണ ലഭിക്കേണ്ട ( 2846.2 mm) മഴയെക്കാൾ 2 % കുറവ് രേഖപെടുത്തി.
സീസണിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം 850 mm ( 2024 ൽ 866.3mm) ജില്ലയിൽ ആണെങ്കിലും സാധാരണ ജില്ലയിൽ ലഭിക്കേണ്ട മഴയെക്കാൾ 1% അധികം ലഭിച്ചു.
ഇടുക്കി 35% ഉം വയനാട് 36 % മലപ്പുറം 27% കുറവ് മഴ രേഖപെടുത്തി.
