രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമ,,തണുപ്പ്,, പ്രദർശിപ്പിക്കും.
- Posted on November 05, 2024
- News
- By Goutham prakash
- 436 Views
രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമ,,തണുപ്പ്,, പ്രദർശിപ്പിക്കും.
ഐ എഫ് എഫ് ഐ 2024 ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗത്തിലെ മികച്ച നവാഗത സംവിധായകനെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക ചലച്ചിത്ര പട്ടിക പ്രഖ്യാപിച്ചു ഇന്ത്യൻ നവാഗത സംവിധായകരുടെ തെരഞ്ഞെടുത്ത 5 ചലച്ചിത്രങ്ങൾ പുരസ്കാരത്തിനായി 55-ാമത് ഐഎഫ്എഫ്ഐയിൽ മത്സരിക്കും.
രാജ്യാന്തര ചലച്ചിത്രമേള (IFFI) 55-ാമത് പതിപ്പിൽ 'ഇന്ത്യൻ ചലച്ചിത്രങ്ങളിലെ മികച്ച നവാഗത സംവിധായക' നുള്ള പുരസ്കാരം പുതിയ വിഭാഗമായി ഉൾപ്പെടുത്തി . പുതിയ കാഴ്ചപ്പാടുകളും വൈവിധ്യമാർന്ന ആഖ്യാനരീതിയും നൂതനമായ സിനിമാറ്റിക് ശൈലികളും അവതരിപ്പിച്ചിട്ടുള്ളതിൽ ശ്രദ്ധേയരായ നവാഗത സംവിധായകരുടെ അഞ്ച് സിനിമകൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.
ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗത്തിലെ മികച്ച നവാഗത സംവിധായകൻ: ഔദ്യോഗിക തിരഞ്ഞെടുപ്പ് പട്ടിക....
| Sr no | Original Title of Film | Director | Language |
| 1 | Boong | Lakshmipriya Devi | manipuri |
| 2 | Gharat Ganpati | Navjyot Bandiwadekar | Marathi |
| 3 | Mikka Bannada Hakki (Bird of a Different Feather) | Manohara K | kannada |
| 4 | Razakar (Silent Genocide of Hyderabad) | Yata Satyanarayana | thelugu |
| Thanupp | Malayalam |
സമാപന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.
ഗോവയിൽ നടക്കുന്ന 55-ാമത് ഐഎഫ്എഫ്ഐ സമയത്ത് ചുരുക്കപ്പട്ടികയിൽ ഉള്ള ഈ സിനിമകൾ ഒരു ജൂറി വിലയിരുത്തും. ഇന്ത്യൻ ചലച്ചിത്രങ്ങളിലെ മികച്ച നവാഗത സംവിധായകൻ - പുരസ്കാര ജേതാവിനെ 2024 നവംബർ 28-ന് നടക്കുന്ന സമാപന ചടങ്ങിൽ പ്രഖ്യാപിക്കും.
ഈ നവാഗത ചിത്രങ്ങളെ ആദരിക്കുന്നതിലൂടെ, ഇന്ത്യൻ സിനിമയോടുള്ള ആഗോള അഭിനിവേശം വളർത്തിയെടുക്കാനും വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ദേശീയ- അന്തർദ്ദേശീയ തലത്തിൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള ഒരു വേദി നൽകാനും ഐഎഫ്എഫ്ഐ ലക്ഷ്യമിടുന്നു.
55-ാമത് IFFI-യെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പ്രദർശനങ്ങളുടെ സമയക്രമത്തിനും , ദയവായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: iffigoa.org.'

