181 കേസുകളിലായി ലീഗൽ മെട്രോളജി വിഭാഗം പിഴ ഈടാക്കിയത് 10.87 ലക്ഷം. കൂടുതൽ ക്രമക്കേട് തൂക്കത്തിൽ കുറവ് സാധനങ്ങൾ നൽകുക, അമിത നിരക്ക് ഈടാക്കുക എന്നിങ്ങനെ

ശബരിമല മണ്ഡലകാലം തുടങ്ങിയശേഷം 

ലീഗൽ മെട്രോളജി വിഭാഗം നടത്തിയ

 പരിശോധനകളിൽ 181 കേസുകളിലായി പിഴ

 ഈടാക്കിയത് 10,87,000 രൂപഡിസംബർ17

 വരെയുള്ള കണക്കാണിത്



ക്രമക്കേടുകളിൽ കൂടുതലും തൂക്കത്തിൽ കുറച്ച്

 സാധനങ്ങൾ വിൽക്കുകനിശ്ചയിച്ച വിലയിൽ

 അധികം ഈടാക്കുക

വിരി വെക്കാനും പായയും തലയിണയും

 വാടകയായി നൽകാനും നിശ്ചയിച്ച നിരക്കിൽ

 അധികം ഈടാക്കുക എന്നിവയാണ്


സന്നിധാനംപമ്പനിലയ്ക്കൽഔട്ടർ പമ്പ

 എന്നീ നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിവിധ

 സ്‌ക്വാഡുകളായി

 നടത്തിയപരിശോധനകളിലാണ് ക്രമക്കേട്

 കണ്ടെത്തി പിഴ ഈടാക്കിയത്


സന്നിധാനത്ത് 91 കേസുകളിലായി 5,76,000

 രൂപയും പമ്പയിൽ 53 കേസുകളിലായി 

2,70,000 രൂപയും നിലയ്ക്കലിൽ 32

 കേസുകളിലായി 2,22,000 രൂപയും ഔട്ടർ

 പമ്പയിൽ അഞ്ച് കേസുകളിൽ 19,000

 രൂപയുമാണ് പിഴ ഈടാക്കിയത്.  


രാവിലെയും വൈകിട്ടും രാത്രിയിലുമാണ് ഡ്യൂട്ടി

 മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ലീഗൽ

 മെട്രോളജി സ്‌ക്വാഡ് 

കടകളിലും ഹോട്ടലുകളിലും വിരികളിലും

 സ്റ്റാളുകളിലും മറ്റുമായി പരിശോധന

 നടത്തുന്നത് സന്നിധാനത്തും

 പരിസരത്തുമായിമാത്രം 85 കടകൾ ഉണ്ട് .


ചായ ഒരു കപ്പിൽ 150  മില്ലി ലിറ്റർ

 ഉണ്ടായിരിക്കണമെന്ന നിബന്ധന പല

 കടകളിലും പാലിക്കപ്പെടുന്നില്ല


വിരി വെക്കാനുള്ള സ്ഥലത്തിന് 24 മണിക്കൂറിന് 

30 രൂപയാണ് വാടകഇതേ സമയത്തേക്ക്

 പായയ്ക്ക് 10 രൂപയുംതലയിണയ്ക്ക് 20

 രൂപയുമാണ് വാടക നിരക്ക്മൊബൈൽ ചാർജ്

 ചെയ്യാൻ ഒരു മണിക്കൂറിന് 20 രൂപയാണ്

 നിശ്ചയിച്ചിട്ടുള്ളത്എന്നാൽപല

 സ്ഥലങ്ങളിലും അധിക നിരക്ക് വാങ്ങുന്നു


വിലവിവര പട്ടികയിലെ നിരക്കിനേക്കാൾ

 കൂടുതൽ തുക തീർത്ഥാടകരിൽ നിന്ന്

 ഈടാക്കിയതിനും കേസ് എടുത്തിട്ടുണ്ട്


ഏഴ് പേർ അടങ്ങിയ ഓരോ സ്ക്വാഡിലും ലീഗൽ

 മെട്രോളജി വകുപ്പിന്റെ രണ്ട് ജീവനക്കാർ

 ആണുള്ളത്-ഇൻസ്പെക്ടറുംഇൻസ്‌പെക്ടിങ്

 അസിസ്റ്റന്റുംബാക്കി ജീവനക്കാർ റവന്യൂ

 വിഭാഗത്തിൽ നിന്നാണ്


അതേസമയംവിലവിവരപ്പട്ടിക ഏതാണ്ട് എല്ലാ

 കടകളിലും സ്റ്റാളുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.




സ്വന്തം ലേഖിക.

Author
Citizen Journalist

Goutham prakash

No description...

You May Also Like