10 എൻജിനീയറിംഗ് കോളേജുകൾക്ക് സ്റ്റാർട്ടപ്പ് ഗ്രാന്റ്
- Posted on November 04, 2024
- News
- By Goutham prakash
- 343 Views
കോളേജുകൾക്ക് സ്റ്റാർട്ടപ്പ് ഗ്രാന്റുകൾ പ്രഖ്യാപിച്ച് സാങ്കേതിക സർവകലാശാല. മികച്ച പ്രോട്ടോടൈപ്പ് അവതരിപ്പിച്ച കോളേജുകളിൽനിന്ന് തിരഞ്ഞെടുത്ത പത്ത് കോളേജുകൾക്കാണ് 2 ലക്ഷം രൂപയുടെ സ്റ്റാർട്ടപ്പ് ഗ്രാന്റുകൾ നൽകുന്നത്.
സ്വന്തം ലേഖിക.
തിരുവനന്തപുരം: കോളേജുകൾക്ക് സ്റ്റാർട്ടപ്പ് ഗ്രാന്റുകൾ പ്രഖ്യാപിച്ച് സാങ്കേതിക സർവകലാശാല. മികച്ച പ്രോട്ടോടൈപ്പ് അവതരിപ്പിച്ച കോളേജുകളിൽനിന്ന് തിരഞ്ഞെടുത്ത പത്ത് കോളേജുകൾക്കാണ് 2 ലക്ഷം രൂപയുടെ സ്റ്റാർട്ടപ്പ് ഗ്രാന്റുകൾ നൽകുന്നത്.
ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരം, ഐസിസിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെൻ്റ്, തൃശൂർ, മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം, യുകെഎഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി പാരിപ്പള്ളി, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി കാലടി, ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഇരിങ്ങാലക്കുട, ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്, സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി തൃശൂർ, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പാലക്കാട് എന്നിവയാണ് തിരഞ്ഞെടുത്ത കോളേജുകൾ.
തിരഞ്ഞെടുത്ത പ്രോട്ടോടൈപ്പുകൾ രജിസ്റ്റർ ചെയ്‌തു സ്റ്റാർട്ടപ്പുകളാക്കി മാറ്റുക, തുടർന്ന് പ്രോട്ടോടൈപ്പുകളെ ഉത്പന്നങ്ങളാക്കി വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കായാണ് സർവകലാശാല സ്റ്റാർട്ടപ്പ് ഗ്രാൻ്റ് നൽകുന്നത്. ഈ വർഷമാണ് സർവകലാശാല സ്വന്തമായ സ്റ്റാർട്ടപ്പ് സെൽ രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചത്.
